Kollam Incident
കൊല്ലം അഞ്ചലില്‍ ആള്‍ക്കൂട്ട കൊലപാതകം. നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി മണിക് റോയിയാണ് മരിച്ചത്. ജൂണ്‍ 24 നായിരുന്നു ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
#NewsOfTheDay #Kollam